I.V. Sasi bags J.C. Daniel award for 2014

 

Press Release 

English , Malayalam

 

Celebrated filmmaker I.V. Sasi has been awarded the prestigious J.C. Daniel award for 2014 in recognition of his sterling contributions to the Malayalam film industry.

A multiple national and state award winner, Shri Sasi has directed around 150 films in a number of languages over an illustrious career spanning four decades. After starting out as an art director of films, he made his name with a series of memorable films that enjoyed both commercial success and critical acclaim.

The jury for the J.C. Daniel award was chaired by eminent author Shri M.T. Vasudevan Nair and had as members Padmashree award-winning actor Shri Madhu, Shri P.V. Gangadharan, Cultural Department secretary Smt. Rani George,  and Chalachitra Academy chairman Shri T. Rajivnath.

The J.C. Daniel award is a Government of Kerala honour conferred annually in recognition of an individual’s outstanding achievements and contributions to Malayalam cinema.

 The Kerala State Chalachitra Academy hosts the award.

 

ജെ സി ഡാനിയല്‍ പുരസ്‌കാരം

 ഐ വി ശശിയ്ക്ക്

സംസ്ഥാനസര്‍ക്കാരിന്റെ 2014 ലെ ജെ സി ഡാനിയല്‍ പുരസ്‌കാരത്തിന്  പ്രശസ്ത സംവിധായകന്‍ ശ്രീ ഐ വി ശശി അര്‍ഹനായി. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്രപ്രവര്‍ത്തനത്തിലൂടെ  മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 

കലാസംവിധായകനായി സിനിമാ മേഖലയിലേക്കു കടന്നു വന്ന ശ്രീ ഐ വി ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982 ല്‍ ആരൂഢം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ ഐ വി ശശി 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 

ശ്രീ എം.ടി വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, ശ്രീ പി.വി. ഗംഗാധരന്‍, സാംസ്‌കാരിക വകുപ്പ് സെക്ര'റി ശ്രീമതി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ ടി. രാജീവ് നാഥ് എിവരും ജൂറിയിലുണ്ടായിരുു.

 

Scroll to Top